ഈരാറ്റുപേട്ട: കോവിഡ് കാലത്ത് രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ അടിവാരം എസ് എം വൈ എം യൂണിറ്റും പാലാ ബ്ലഡ് ഫോറവും സംയുക്തമായിട്ട് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രേൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, എസ് എച്ച് മെഡിക്കൽ സെൻറ്റർ എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്. ക്യാമ്പ് ഉദ്ഘാടകനായി എത്തിയ ഡി വൈ എസ് പി ഷാജു ജോസ് രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചത് ശ്രദ്ധേയമായി. അദ്ദേഹം തൃശൂർ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയുടെ ഡി വൈ എസ് പി യായി സേവനമനുഷ്ടിച്ചു വരവെയാണ് സംഘാടകൾ ഉദ്ഘാടകനായി ക്ഷണിച്ചത്. രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തതിന് ശേഷം അദ്ദേഹം നേരെ പോയത് പാലാ ഡി വൈ എസ് പിയായി ചാർജെടുക്കുവാനാണ്. യാദൃഛികമായിട്ടാണേലും ഇത് സംഘാടകർക്കും പാലാ ബ്ലഡ് ഫോറത്തിനും അഭിമാനമുഹൂർത്തമായി. അടിവാരം സെൻ്റ് മേരീസ് എൽ പി സ്കൂൾ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വികാരി ഫാദർ സെബാസ്റ്റ്യൻ കടപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി, ഗ്രാമപഞ്ചായത്ത് മെമ്പർ മേരി തോമസ് ചെരുവിൽ, സിസ്റ്റർ മരിയറ്റ് കാവുംപുറം, യൂണിറ്റ് പ്രസിഡൻ്റുമാരായ ജിതിൻ മുതുകുന്നത്ത്, അനിറ്റാ അമ്പഴത്തുങ്കൽ, ഡോക്ടർ അജിത്ത് കെ, സിസ്റ്റർ അനിലിറ്റ്, സോനാ പോൾ, ആൽബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ലയൺസ് എസ് എച് എം സി ബ്ലഡ് ബാങ്ക് ടീമാണ് ക്യാമ്പ് നയിച്ചത് . ജോസ്ബിൻ വട്ടോത്ത്, നോയൽ അയ്രപ്പറമ്പിൽ, നിയാമോൾ റോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെട്ട അൻപതോളം പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി. കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാൻ
കോവിഡ് ആരംഭിച്ച കാലം മുതൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാതാക്കളെ എത്തിച്ച് രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാണെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു .
ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388,7907173944 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


